/kalakaumudi/media/post_banners/4a91bfd74d4c1645ba172ba433fe737b3e400f997affb7a071db4d8f1f5fdc1a.jpg)
മുംബൈ: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ച് മുംബൈ ഫൈനലില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും 70 റണ്‍സിനുമാണ് മുംബൈ വിജയിച്ചത്. മുംബൈ 48-ാം തവണയാണ് രഞ്ജി ട്രോഫി ഫൈനലില്‍ എത്തുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ചെന്നൈയെ 162ന് ഓള്‍ ഔട്ടാക്കാന്‍ മുംബൈക്കായി. 70 റണ്‍സ് എടുത്ത് ഇന്ദ്രജിത്ത് മാത്രമാണ് ചെന്നൈക്കായി രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങിയത്.
ഏകപക്ഷീയമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും 70 റണ്‍സിനുമാണ് മുംബൈ വിജയിച്ചത്. മുംബൈ 48-ാം തവണയാണ് രഞ്ജി ട്രോഫി ഫൈനലില്‍ എത്തുന്നത്. ഇന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ചെന്നൈയെ 162ന് ഓള്‍ ഔട്ടാക്കാന്‍ മുംബൈക്കായി. 70 റണ്‍സ് എടുത്ത് ഇന്ദ്രജിത്ത് മാത്രമാണ് ചെന്നൈക്കായി രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
മുംബൈക്കായി ഒമ്പതാമനായി ഇറങ്ങിയ ഷാദുല്‍ താക്കൂര്‍ 109 റണ്‍സ് എടുത്ത് ടോപ്പ് സ്‌കോറര്‍ ആയി. പത്താമനായി ഇറങ്ങിയ തനുഷ് കോടിയന്‍ 89 റണ്‍സ് എടുത്തു. മുംബൈക്കായി മുഷീര്‍ ഖാന്‍ 55 റണ്‍സും നേടിയിരുന്നു. രണ്ടാം സെമിയില്‍ വിദര്‍ഭയും മധ്യപ്രദേശമാണ് മത്സരിക്കുന്നത്. ഇത് 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. അതില്‍ 41 തവണയും കിരീടം നേടി.