/kalakaumudi/media/post_banners/ea2d94e0d7cc6f3be6cdcdd60e08f9a5db4aed4a3125018a4c3e991272193beb.jpg)
രഞ്ജി ട്രോഫി ക്രിക്കറ്റ് ലീഗില്‍ കരുത്തരായ മുംബൈയ്‌ക്കെതിരെ കേരളത്തിന് പിടിച്ച് നില്‍ക്കാനായില്ല. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 244ല്‍ അവസാനിച്ചു. 7 വിക്കറ്റെടുത്ത് മുംബൈ ബോളര്‍ മോഹിത് അവസ്തിയാണ് കേരളത്തെ നിയന്ത്രണത്തിലാക്കിയത്. അര്‍ധ സെഞ്ചറികളുമായി കളം നിറഞ്ഞ രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 38 റണ്‍സ് നേടി.
രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധ സെഞ്ചറി നേടിയ ജേ ബിസ്ത, ഭുപെന്‍ ലാല്‍വാനി എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സിലെ 7 റണ്‍സ് ഉള്‍പ്പെടെ മുംബൈയുടെ ആകെ ലീഡ് 112 റണ്‍സായി.
രണ്ടാംദിനം കേരളത്തിനായി രോഹനും കൃഷ്ണപ്രസാദും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത് എട്ടാം ഓവറില്‍ സ്‌കോര്‍ 46ല്‍ നില്‍ക്കേ 15 പന്തില്‍ 21 റണ്‍സ് നേടിയ കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അതേ ഓവറില്‍ റണ്ണൊന്നുമെടുക്കാതെ രോഹന്‍ പ്രേം മടങ്ങിയതോടെ കേരലത്തിന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. പീന്നീടെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അതിഗംഭീരമായ ബാറ്റിങ്ങാണ് പുറത്തെടുത്തത്.
സ്‌കോര്‍ 221ല്‍ നില്‍ക്കേ വിഷ്ണു വിനോദ് (29) പുറത്തായി. പിന്നീടെത്തിയവര്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ വന്നതോടെ വാലറ്റം കൂട്ടത്തകര്‍ച്ച നേരിട്ടു. 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന 5 വിക്കറ്റും വീണു. ശ്രേയസ് ഗോപാല്‍ (12), ജലജ് സക്‌സേന (0), എം.ഡി.നിധീഷ് (6), ബേസില്‍ തമ്പി (1), സുരേഷ് വിശ്വേശ്വര്‍ (4) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍. 130 പന്തു നേരിട്ട് 65 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 53 റണ്‍സ് നേടിയിട്ടുണ്ട്. ആകെ ലീഡ് 60 റണ്‍സായി. ജേ ബിസ്ത (33), ഭുപെന്‍ ലാല്‍വാനി (16) എന്നിവരാണ് ക്രീസില്‍.