വനിതാ പ്രീമിയര്‍ ലീഗ്; ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്, തുടര്‍ച്ചയായ രണ്ടാം വിജയം

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം.

author-image
Athira
New Update
വനിതാ പ്രീമിയര്‍ ലീഗ്; ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്, തുടര്‍ച്ചയായ രണ്ടാം വിജയം

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. 127 റണ്‍സുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു മുംബൈ വിജയലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങ് 46 റണ്‍സോടെ പുറത്താകാതെ പിടിച്ച് നിന്നു. മത്സരത്തിലെ ടോപ്‌സ്‌കോറര്‍ സ്ഥാനം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സിന് തുടക്കം പിഴച്ചെങ്കിലും പിന്നീട് വിജയലക്ഷ്യമുയര്‍ത്തി. ഓപ്പണിങ്ങ് ബാറ്റര്‍ യാസ്തിക ഭാട്ടിയ ആദ്യം പുറത്തായി. ഏഴ് റണ്‍സ് നേടിയ യാസ്തികയെ കാത്റിന്‍ ബ്രെയ്സ് പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ടാമത്തെ ഓപ്പണറെയും മുംബൈയ്ക്ക് നഷ്ടമായി. എട്ടാമത്തെ ഓവറില്‍ നാറ്റ് സ്‌കൈവര്‍-ബ്രണ്ടിന്റെ റണ്ണൗട്ട് മുംബൈയ്ക്ക് തിരിച്ചടിയായി.

തനൂജ കന്‍വാറായിരുന്നു നാറ്റ് സ്‌കൈവര്‍-ബ്രണ്ടിന്റെ റണ്ണൗട്ടിന് പിന്നില്‍. അമേലിയ കെര്‍ ഹര്‍മന്‍പ്രീതിനൊപ്പം മുംബൈ ഇന്നിങ്ങ്സിന്റെ ലീഡ് ഉയര്‍ത്തിരുന്നു. 31 റണ്‍സെടുത്ത അമേലിയയെ ലിയയെ തഹുഹു പുറത്താക്കി. പിന്നാലെയെത്തിയ പൂജാ വസ്താകര്‍ 1 റണ്‍സ് നേടി പുറത്തായത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. അമന്‍ജോത് കൗറിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മുംബൈയെ വിജയത്തിലേയ്ക്ക് നയിച്ചു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തീരുമാനം ശരിവെക്കുന്ന വിധത്തിലായിരുന്നു ഗുജറാത്ത് ജയന്റ്സിന്റെ തുടക്കം. മൂന്ന് ഓവറിനുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് വീണു. വേദ കൃഷ്ണമൂര്‍ത്തിയെയും (0) ഹര്‍ലീന്‍ ഡിയോളിനെയുമാണ് (8) ഗുജറാത്തിന് നഷ്ടമായത്. മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍നാലും ഷബ്നിം ഇസ്മായില്‍ മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

 

 

 

 

sports news Latest News sports updates