/kalakaumudi/media/post_banners/fe8cd9833f6a4e3d024017a02c003a464358f642f9b48417cf6689d78e14a529.jpg)
മുംബൈ: മുംബൈ ഇന്ത്യന്‍സിന് 24 മണിക്കൂറിനുള്ളില്‍ നഷ്ടമായത് 8 ലക്ഷം ഫോളോവേഴ്‌സിനെ. രോഹിത് ശര്‍മയ്ക്കു പകരം
ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ കൊഴിഞ്ഞ് പോക്ക്. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ ആരാധകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മുംബൈ ഇന്ത്യന്‍സിനെ വിമര്‍ശിച്ച്, 'shameonMI' എന്ന ഹാഷ്ടാഗ് എക്‌സില്‍ തരംഗമായി. രണ്ടു സീസണ്‍ മുന്‍പ് മുംബൈ വിട്ട് ഗുജറാത്തിലേക്ക് ചേക്കേറിയ ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചുവിളിച്ച് ക്യാപ്റ്റനാക്കിയതാണ് ഭൂരിഭാഗം ആരാധകരെയും ചൊടിപ്പിച്ചത്. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ തൊപ്പിയും ജഴ്‌സിയും ആരാധകര്‍ കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ക്യാപ്റ്റനാക്കിയാല്‍ മാത്രം മുംബൈയില്‍ വരാമെന്ന ഡിമാന്‍ഡാണ് ഹാര്‍ദിക് പാണ്ഡ്യ മാനേജ്‌മെന്റിനു മുന്നില്‍വച്ചതെന്ന വിവരവും അതിനിടെ പുറത്തുവന്നു. വന്‍ തുക പ്രതിഫലത്തിനു പുറമേയാണ് ക്യാപ്റ്റന്‍ സ്ഥാനവും വേണമെന്നു പാണ്ഡ്യ ആവശ്യപ്പെട്ടത്. ഇതോടെ 15 കോടി രൂപ നല്‍കി ഗുജറാത്ത് ക്യാപ്റ്റനായ പാണ്ഡ്യയെ മുംബൈ ടീമിലെത്തിക്കുകയായിരുന്നു.
2022 സീസണിനു മുന്‍പാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ട് തുടക്കക്കാരായ ഗുജറാത്ത് ടൈറ്റന്‍സില്‍ ചേര്‍ന്നത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കി പാണ്ഡ്യ തുടക്കം ഗംഭീരമാക്കി. 2023 ല്‍ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ഗുജറാത്ത് തോറ്റു.