/kalakaumudi/media/post_banners/9a356689e49965dd7bb287d91a2845e33021bf44b2931880ea73cad8350cdb7b.jpg)
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു.ക്രിസ് ജോര്‍ദാന്‍ മുംബൈ ജേഴ്‌സിയില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും.പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് ജോര്‍ദാനെത്തിയത്.
പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ് മുംബൈക്കും ബാംഗ്ലൂരിനും.10ല്‍ അഞ്ച് വീതം ജയവും തോല്‍വിയുമായി ഒപ്പത്തിനൊപ്പം.മുന്‍നിരയില്‍ നായകന്റെ മോശം ഫോമാണ് മുംബൈയുടെ തലവേദനയെങ്കില്‍ മുന്‍നിരക്കാരുടെ മാത്രം ബാറ്റിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹര്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമമ്മദ് സിറാജ്.