/kalakaumudi/media/post_banners/81d8137394a883f61a8a93d333fa815e505ffd57ec7e574432173bfdfefb3ce9.jpg)
ബെംഗളൂരു: വനിതാ പ്രിമിയര്‍ ലീഗ് ട്വന്റി20യില്‍ മുംബൈ വാരിയേഴ്‌സിനെതിരെ മുംബൈയ്ക്ക് വിജയം. മുംബൈ ഇന്ത്യന്‍സിന് വേണ്ടി മലയാളി താരം സജന സജീവ് 4 പന്തില്‍ 22 നോട്ടൗട്ട്, 3 ക്യാച്ച് നേടി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 14 പന്തില്‍ 4 ഫോര്‍ അടക്കം 22 റണ്‍സ് നേടി സജന പുറത്താകാതെ നിന്നു.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ 42 റണ്‍സിനാണ് വിജയം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ യുപിയുടെ മറുപടി 118 റണ്‍സില്‍ അവസാനിച്ചു. 45 റണ്‍സും 2 വിക്കറ്റും നേടിയ മുംബൈയുടെ നാറ്റ് സിവര്‍ ബ്രെന്റാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.