പരിശീലനത്തിനിടെ ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാന് പരിക്ക്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സ് താരമായ മുസ്തഫിസുറഹ്മാന് പരിശീലനത്തിനിടെ പന്ത് കൊണ്ട് തലയ്ക്ക് പരിക്കേറ്റു.

author-image
Athira
New Update
പരിശീലനത്തിനിടെ ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാന് പരിക്ക്

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സ് താരമായ മുസ്തഫിസുറഹ്മാന് പരിശീലനത്തിനിടെ പന്ത് കൊണ്ട് തലയ്ക്ക് പരിക്കേറ്റു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടയിലാണ് ലിട്ടണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുറഹ്മാന്റെ തലയില്‍ തട്ടിയത്.

പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ പരിക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

 

 

sports news Latest News sports updates