/kalakaumudi/media/post_banners/c61846374eb4314b5947a05abac18465345c2892aba34222babf7448ad4e83fe.jpg)
ബ്രിസ്‌ബേന്‍: പരുക്കേറ്റ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാമില്‍നിന്ന് പിന്മാറി. ബ്രിസ്‌ബേന്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെയാണ് നദാലിന് വീണ്ടും പരുക്കേറ്റത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പരുക്കേറ്റ നദാല്‍ 11 മാസത്തോളം വിശ്രമത്തിലായിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയ ടൂര്‍ണമെന്റിലാണ് വീണ്ടും പരുക്ക് വില്ലനായത്. 22 തവണ ഗ്രാന്‍സ്ലാം ചാംപ്യനായ നദാല്‍ ഞായറാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലാണ് താരത്തിന് പരുക്കേറ്റത്. ഇടുപ്പിലെ പേശിക്കാണ് പരുക്ക്. ജൂണില്‍ സര്‍ജറി നടത്തിയ ശേഷം പരുക്ക് ഭേദമായി വരികയായിരുന്നു. ജനുവരി 14 മുതല്‍ 28 വരെ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു താരം.