/kalakaumudi/media/post_banners/84a32d646a0d4831d51670b66d35171d9f61320e2013ec93cc5709135ada97d9.jpg)
നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റു.
വിജയിച്ചതോടെ 4 മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 177, 91, ഇന്ത്യ 400.