'എന്റെ കുഞ്ഞ് ഒരിക്കല്‍ എന്റെ മത്സരം കാണും'; നവോമി ഒസാകയുടെ കുറിപ്പ് വൈറല്‍

അമ്മയാകാനൊരുങ്ങുകയാണെന്ന് ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക.ഇന്‍സ്റ്റഗ്രാമില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിന്റെ ചിത്രം പങ്കുവച്ചാണ് നവോമി ഒസാക താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.

author-image
Priya
New Update
'എന്റെ കുഞ്ഞ് ഒരിക്കല്‍ എന്റെ മത്സരം കാണും'; നവോമി ഒസാകയുടെ കുറിപ്പ് വൈറല്‍

ടോക്യോ: അമ്മയാകാനൊരുങ്ങുകയാണെന്ന് ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക.ഇന്‍സ്റ്റഗ്രാമില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിന്റെ ചിത്രം പങ്കുവച്ചാണ് നവോമി ഒസാക താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.

ലോക ഒന്നാം നമ്പര്‍ വനിതാ താരമായ ഒസാക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കില്ലെന്നു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.എന്നാല്‍ വ്യാഴാഴ്ചയാണ് അതിന്റെ കാരണം ഒസാക വെളിപ്പെടുത്തിയത്.

2024 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ച് ടെന്നിസിലേക്കു തിരിച്ചെത്തുമെന്ന് ഒസാക പ്രതികരിച്ചു. 'കഴിഞ്ഞു പോയ കാലം വളരെ രസകരമായിരുന്നു. എന്നാല്‍ ഇതു വെല്ലുവിളികള്‍ നിറഞ്ഞ സമയമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

അതും രസകരമായിരിക്കാം. ജീവിതം വളരെ ചെറുതാണ്. ഒന്നും നിസാരമായി കാണുന്നില്ല' ഒസാക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.'ഭാവിയില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കാനുണ്ട്.

ജീവിതം എന്നത് എല്ലാ ദിവസവും അനുഗ്രഹീതമായതും സാഹസികതകള്‍ നിറഞ്ഞതുമാണ്. ഭാവിയില്‍ ഒരുപാടു കാര്യങ്ങള്‍ പ്രതീക്ഷിക്കാനുണ്ട്. എന്റെ കുഞ്ഞ് ഒരിക്കല്‍ എന്റെ മത്സരം കാണും, അതെന്റെ അമ്മയാണെന്നു പറയുന്ന നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുന്നു" ഒസാക വ്യക്തമാക്കി.

naomi osaka