ദേശീയ ഗെയിംസ് ഫുട്ബോള്‍; കേരളം സെമിയില്‍

By Hiba .05 11 2023

imran-azhar

 


പനാജി: ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസ് പുരുഷ വിഭാഗം ഫുട്ബോളില്‍ കേരള സെമിയില്‍. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മേഘാലയക്കെതിരേ 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം സെമിയിലെത്തിയത്.

 

ഇഞ്ചുറി ടൈമിലെ സെല്‍ഫ് ഗോളാണ് കേരളത്തെ തുണച്ചത്. 43-ാം മിനിറ്റില്‍ ഡോണ്‍ലാഡ് ഡിയെങ്ദോയിലൂടെ മേഘാലയയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഗോള്‍ തിരിച്ചടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളൊന്നും ആദ്യ പകുതിയില്‍ വിജയത്തിലെത്തിയില്ല.

 

പിന്നാലെ 85-ാം മിനിറ്റില്‍ പകരക്കാരന്‍ മാക്സ്ഡെറിഡോഫ് വാലാങ്ങിലൂടെ രണ്ടാം ഗോളും നേടിയ മേഘാലയ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മുഹമ്മദ് ആഷിഖിലൂടെ കേരളം ഒരു ഗോള്‍മടക്കി.

 

പിന്നാലെ സമനില ഗോളിനായുള്ള കേരളത്തിന്റെ ശ്രമത്തിനിടെയാണ് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ദവാന്‍പ്ലിയെലാഡ് മയര്‍ചിയാങ്ങിന്റെ സെല്‍ഫ് ഗോള്‍ രക്ഷയ്ക്കെത്തുന്നത്. സെമിയില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.

 

OTHER SECTIONS