കോലി ചാന്റ്... ഗംഭീര്‍... തോല്‍വി... നവീന്‍ ഉള്‍ ഹഖിന്റെ മറുപടി

വിവാദങ്ങളില്‍ മറുപടിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഫ്ഗാന്‍ താരം പേസര്‍ നവീന്‍ ഉള്‍ ഹഖ്. ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സുമായി തോറ്റ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

author-image
Web Desk
New Update
കോലി ചാന്റ്... ഗംഭീര്‍... തോല്‍വി... നവീന്‍ ഉള്‍ ഹഖിന്റെ മറുപടി

ചെന്നൈ: വിവാദങ്ങളില്‍ മറുപടിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഫ്ഗാന്‍ താരം പേസര്‍ നവീന്‍ ഉള്‍ ഹഖ്. ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സുമായി തോറ്റ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഏറെ ശ്രദ്ധിക്കപ്പെട്ട കോലി ചാന്റിനെ കുറിച്ച് നവീന്‍ പറഞ്ഞത് ഇങ്ങനെ: കോലി ചാന്റ് നടത്തുന്നത് കളിക്കാന്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നു. കോലിയുടേത് മാത്രമല്ല, ഏത് കളിക്കാരന്റെ പേര് വിളിച്ച് പ്രകോപിപ്പിക്കുന്നതും ടീമിനായി കളിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജവും പ്രചോദനവും നല്‍കും.

പുറത്തുള്ള കോലാഹലങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍, എന്റെ കളിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റൊന്നും എന്നെ ബാധിക്കാറില്ല.

ഇതിനെയെല്ലാം, അതിന്റേതായ സ്പിരിറ്റില്‍ എടുക്കാന്‍ പ്രൊഫഷണല്‍ താരം എന്ന നിലയില്‍ ഞാന്‍ തയാറാണ്. മോശം പ്രകടനം നടത്തിയാല്‍ കളിക്കാര്‍ കൂവും. നല്ല പ്രകടനം നടത്തിയാല്‍ കൈയടിക്കും. അതൊക്കെ തികച്ചും സ്വാഭാവികമാണ്-നവീന്‍ പറഞ്ഞു.

ഗംഭീര്‍ ഇന്ത്യയുടെ ഇതിഹാസ താരമാണെന്ന് നവീന്‍ പറഞ്ഞു. ടീമിലെ എല്ലാവരും സഹകളിക്കാരെ സംരക്ഷിക്കും. അതുപോലെ ഞാനും എന്റെ ടീം അംഗങ്ങള്‍ക്കൊപ്പമാണ്. മറ്റുള്ളവരും അങ്ങനെയാവണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നവീന്‍ വ്യക്തമാക്കി.

cricket Virat Kohli IPL 2023 naveen ul haq