അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം; അന്തിമ പട്ടികയില്‍ നീരജ് ചോപ്രയും

ലോകത്തിലെ 2023 ലെ മികച്ച കായിക താരത്തെ തിങ്കളാഴ്ച അറിയാം.

author-image
anu
New Update
അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം; അന്തിമ പട്ടികയില്‍ നീരജ് ചോപ്രയും

 

പാരിസ്: ലോകത്തിലെ 2023 ലെ മികച്ച കായിക താരത്തെ തിങ്കളാഴ്ച അറിയാം. ലോക അത്ലറ്റിക് ഫെഡറേഷന്‍ നല്‍കുന്ന 'അത്ലീറ്റ് ഓഫ് ദി ഇയര്‍' പുരസ്‌കാരമാണ് തിങ്കളാഴ്ച പ്രഖ്യാപിക്കും. അന്തിമ പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിലെ മൊണോക്കോയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.

യുഎസിന്റെ റയാന്‍ ക്രൗസര്‍ (ഷോട്ട്പുട്ട്), നോഹ ലൈല്‍സ് (100, 200 മീറ്റര്‍ സ്പ്രിന്റ്), സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലന്റിസ് (പോള്‍വാള്‍ട്ട്), കെനിയന്‍ താരം കെല്‍വിന്‍ കിപ്റ്റം (മാരത്തണ്‍) എന്നിവരാണ് നീരജിനൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.

എത്യോപ്യന്‍ മാരത്തണ്‍ താരം ടിഗിസ്റ്റ് അസഫ, നെതര്‍ലന്‍ഡ്‌സ് ഹര്‍ഡില്‍സ് താരം ഫെംകെ ബോല്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഷെറീക്ക ജാക്‌സന്‍, കെനിയന്‍ ദീര്‍ഘദൂര താരം ഫെയ്ത് കിപ്യേഗന്‍, വെനസ്വേലന്‍ ട്രിപ്പിള്‍ ജംപ് താരം യുളിമര്‍ റോഹാസ് എന്നിവരാണ് വനിതാ വിഭാഗത്തില്‍ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ അത്ലറ്റ്, ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരന്‍, ഡയമണ്ട് ലീഗിലെ നേട്ടം തുടങ്ങി ഒരുപിടി റെക്കോര്‍ഡുകള്‍ ഇതിനകം നീരജ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ മെഡല്‍ ജേതാവും നിലവില്‍ ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരവുമാണ് നീരജ്.

 

sports news Latest News