ജാവലിനില്‍ ഇന്ത്യ ഡബിള്‍ സ്‌ട്രോങ്; നീരജിന് സ്വര്‍ണം, കിഷോറിന് വെള്ളി

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന വെള്ളിയും നേടി.

author-image
Web Desk
New Update
ജാവലിനില്‍ ഇന്ത്യ ഡബിള്‍ സ്‌ട്രോങ്; നീരജിന് സ്വര്‍ണം, കിഷോറിന് വെള്ളി

ഹാങ്‌ചോന്: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന വെള്ളിയും നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്‌സ് യോഗ്യതയും ജന സ്വന്തമാക്കി.

നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞു. മൂന്നാം ശ്രമത്തിലാണ് കിഷോര്‍ ജന 86.77 മീറ്റര്‍ ദൂരം പിന്നിട്ടത്. നീരജിന്റെ മൂന്നാം ശ്രമം ഫൗളായി. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നിലെത്തി.

നാലാം ശ്രമത്തില്‍ കിഷോര്‍ ജന 87.54 മീറ്റര്‍ ദൂരം പിന്നിട്ടെങ്കിലും നീരജിന്റെ ദൂരം മറികടക്കാനായില്ല.

asian games 2022 neeraj chopra javelin throw games