കപ്പിനും ചുണ്ടിനുമിടയില്‍... ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

By Web Desk.17 09 2023

imran-azhar

 


യുജീന്‍ (യുഎസ്): ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. 83.80 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജ് സ്വര്‍ണം നഷ്ടമായത്.

 

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് (84.24 മീറ്റര്‍) ജേതാവായി. 83.74 മീറ്റര്‍ പിന്നിട്ട ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡര്‍ മൂന്നാമതെത്തി.

 

രണ്ടാം ശ്രമത്തിലാണ് നീരജ് 83.80 മീറ്റര്‍ ദൂരം പിന്നിട്ടത്. അവസാന ശ്രമത്തിലാണ് യാക്കൂബ് വാല്‍ഡെജ് 84.24 മീറ്റര്‍ പിന്നിട്ടതെങ്കിലും ആദ്യ ശ്രമത്തില്‍ (84.01 മീറ്റര്‍) തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

 

 

OTHER SECTIONS