By Priya .06 05 2023
ദോഹ: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഉജ്വല വിജയം നേടി ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്.
അതേസമയം ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ എല്‍ദോസ് പോളിന് പത്താം സ്ഥാനത്ത് എത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. സൂറിച്ചിലെ സുവര്‍ണ നേട്ടം ദോഹയിലും തുടരുകയാണ് നീരജ്.
വമ്പന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും പോരാട്ടത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ജയിക്കാനുള്ളത് എറിഞ്ഞെടുത്തു. എന്നാല്‍ ഇത്തവണയും 90 മീറ്ററെന്ന ലക്ഷ്യം കാണാനായില്ല.
ടോക്കിയോയില്‍ വെള്ളി നേടിയ ചെക്ക് താരം യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്ത്.മുന്‍ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ 85.88 മീറ്ററോടെ മൂന്നാമതാണ്.
അതേസമയം ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ എല്‍ദോസ് പോളിന് പത്താം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. ജൂണില്‍ ലുസൈന്‍ ഡയമണ്ട് ലീഗിലാകും നീരജ് ഇനിയിറങ്ങുക.