സന്ദീപ് ലാമിച്ചനെയ്ക്ക് വിലക്ക്

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സന്ദീപ് ലാമിച്ചനെക്ക് ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റില്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം വിലക്കേര്‍പ്പെടുത്തി.

author-image
Athira
New Update
സന്ദീപ് ലാമിച്ചനെയ്ക്ക് വിലക്ക്

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സന്ദീപ് ലാമിച്ചനെക്ക് ആഭ്യന്തര-രാജ്യാന്തര
ക്രിക്കറ്റില്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സന്ദീപിന് എട്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.

കാഠ്മണ്ഡു ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും രണ്ട് ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് സന്ദീപ് പറയുന്നത്.

2022 ആഗസ്റ്റിലാണ് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍വെച്ച് 23കാരനായ സന്ദീപ് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കിയത് ഡിസംബര്‍ 29ന് സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

sports news sports updates