/kalakaumudi/media/post_banners/7fd72e0b28358d5f499643ed6aa99c2b65d2e461f74d5089cf45f03c73360d96.jpg)
ക്വീന്‍സ് സ്‌പോര്‍ട്സ് ക്ലബ്: ബാസ് ഡി ലീഡിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ കരുത്തില്‍ സ്‌കോട്ലന്‍ഡിനെ 4 വിക്കറ്റിന് വീഴ്ത്തി നെതര്‍ലന്‍ഡ്സ് ഏകദിന ലോകകപ്പിന് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 277 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി നെതര്‍ലന്‍ഡ്സ് 42.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുക്കുകയായിരുന്നു.
ബൗളിംഗില്‍ അഞ്ച് വിക്കറ്റ് നേടിയ ഇരുപത്തിമൂന്നുകാരനായ ബാസ് ഡി ലീഡ് 92 പന്തില്‍ 123 റണ്‍സുമായി ബാറ്റിംഗിലും മിന്നി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താം ടീമാണ് നെതര്‍ലന്‍ഡ്സ്. യോഗ്യതാ റൗണ്ടില്‍ നിന്ന് ശ്രീലങ്ക നേരത്തെ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, സ്‌കോട്ലന്‍ഡ്, ഒമാന്‍ തുടങ്ങിയ ടീമുകള്‍ പുറത്തായി.