കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു

കൊച്ചിയില്‍ ചെങ്ങമനാട് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംസ്ഥാന സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു.

author-image
Web Desk
New Update
കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ ചെങ്ങമനാട് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംസ്ഥാന സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു.

രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റിയാണ് നിര്‍മിക്കുക. ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ 1500 കോടി രൂപയുടേതാണ് പദ്ധതി. 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

kerala cricket association cricket stadium kochi