/kalakaumudi/media/post_banners/22cf5ad0c1d357f576b67396cbabe24d1fce78164656da89b7f7713b0f2d3572.jpg)
ചെന്നൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടു. ഡാരില്‍ മിച്ചല്‍ (പുറത്താവാതെ 89), കെയ്ന്‍ വില്യംസന്‍ (78 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരാണ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.
ന്യൂസിലന്‍ഡിന് മൂന്നാം ഓവറില്‍ മികച്ച ഫോമിലുള്ള രചിന്‍ രവീന്ദ്രയുടെ (9) വിക്കറ്റ് കീവിസിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡെവോണ്‍ കോണ്‍വെ (45) വില്യംസണ്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു.
നാലാമനായി ക്രീസിലെത്തിയ മിച്ചല്‍, നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്സ് നേടി വരവറിയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസണാണ് തകര്‍ത്തത്. മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.