നാലാം ടി20: പാകിസ്ഥാനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്

പാകിസ്ഥാനെതിരായ നാലാം ടി20യിലും ന്യൂസിലാന്‍ഡിന് ജയം. ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് പാകിസ്താനെ തകര്‍ത്തത്.

author-image
Web Desk
New Update
നാലാം ടി20: പാകിസ്ഥാനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരായ നാലാം ടി20യിലും ന്യൂസിലാന്‍ഡിന് ജയം. ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് പാകിസ്താനെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവിസ് 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു.

കിവീസിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഡാരല്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ഒന്നിച്ചതോടെ കിവീസ് മുന്നേറി. മിച്ചല്‍ 72 റണ്‍സെടുത്തും ഫിലിപ്പ്‌സ് 70 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റില്‍ 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പാകിസ്ഥാനെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദ് റിസ്വാന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 90 റണ്‍സെടുത്ത റിസ്വാന്‍ പുറത്താകാതെ നിന്നു.

t20 cricket cricket newzealand pakistan