/kalakaumudi/media/post_banners/653aadd66d78bd640ec4f49249a5107b81ac7a76df9d5868a14d53f7a977cf84.jpg)
ന്യൂസിലൻഡും സൗത്ത് ആഫ്രിക്കയും 2023 ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകൾ തന്നെയാണ്. നവംബർ 1ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് ഇരു ടീമുകളും നേർക്കുനേർ പോരാടും.
ദക്ഷിണാഫ്രിക്ക കളിച്ച 6 മത്സരങ്ങളിൽ 5ലും ജയിച്ചു, നെതർലൻഡ്‌സിനോട് മാത്രമാണ് തോറ്റത്. ന്യൂസിലൻഡ് ഇതുവരെ കളിച്ച 6 മത്സരങ്ങളിൽ 2 എണ്ണത്തിൽ തോറ്റു, ഇന്ത്യയോടും ഓസ്‌ട്രേലിയയോടും.
ഈ രണ്ട് ടീമുകളും ഇതുവരെ 71 ഏകദിനങ്ങൾ പരസ്പരം കളിച്ചിട്ടുണ്ട്. ഇതിൽ 41 എണ്ണത്തിൽ ദക്ഷിണാഫ്രിക്കയും 25 എണ്ണം ന്യൂസിലൻഡും വിജയിച്ചു. അഞ്ച് മത്സരങ്ങൾ ഫലം കണ്ടില്ല. പക്ഷെ ലോകകപ്പുകളുടെ കാര്യം വരുമ്പോൾ ന്യൂസിലൻഡിന് തന്നെയാണ് മുൻ തൂക്കം.