ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള ചാറ്റിങ് പുറത്ത്;പിന്നാലെ നെയ്മറുമായി വേർപിരിഞ്ഞ് പങ്കാളി

By Greeshma Rakesh.30 11 2023

imran-azhar

 

 

ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്.കഴിഞ്ഞ ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു.

 

മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള ചാറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വേര്‍പിരിയല്‍.ബ്രസീലില്‍നിന്നുള്ള ഓണ്‍ലി ഫാന്‍സ് താരം അലിന്‍ ഫരിയാസുമായി നെയ്മാര്‍ നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.ഈ വര്‍ഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. 

 


''ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാന്‍ എല്ലാദിവസവും വാര്‍ത്തകളിലും പരിഹാസങ്ങളിലും ഊഹാപോഹങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ അല്ല.ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.''-ബ്രൂണ കുറിച്ചു.

 


ബ്രസീല്‍ സൂപ്പര്‍ താരത്തിന് ഇന്‍ഫ്‌ലുവന്‍സറായ ഫെര്‍ണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തുടര്‍ന്ന് നെയ്മാര്‍ സമൂഹമാധ്യമത്തില്‍ പങ്കാളി ബ്രൂണയോടു മാപ്പു പറഞ്ഞിരുന്നു.

 


ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട നെയ്മാര്‍ ഓഗസ്റ്റിലാണ് സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ എഫ്‌സിയില്‍ ചേര്‍ന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റതിനാല്‍ നെയ്മാര്‍ വിശ്രമത്തിലാണ്.

 

OTHER SECTIONS