/kalakaumudi/media/post_banners/f1e3380eba381fc250e6ee171465b42dea3d57c255fa87e84adcc633ff7abdc2.jpg)
വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നിഖാത് സരീൻ തന്റെ രണ്ടാമത്തെ സ്വർണം നേടി.ഇന്നു നടന്ന 50 കിലോ വിഭാഗം ഫൈനലിൽ വിയറ്റ്‌നാമിന്റെ തിതാം ഗുയെനെ തോൽപ്പിച്ചാണ് 26-കാരി ഏകപക്ഷീയമായ (5-0) വിജയത്തിലൂടെ സ്വര്‍ണം നേടിയത്.ന്യൂഡൽഹിയിലെ കെഡി ജാദവ് ഇൻഡോർ ഹാളിലായിരുന്നു പോരാട്ടം.
രണ്ട് തവണ ഏഷ്യൻ സ്വർണമെഡൽ ജേതാവായ തി താം ഗുയെനെ,ലോക മീറ്റ് ഫൈനലിൽ എത്തിയ ആദ്യ വനിതാ ബോക്‌സറായ നിഖത് അമ്പരപ്പിച്ചു.നിഖത്ത് ഒന്നാം റൗണ്ടില്‍ മുന്നേറിയ ശേഷം തി താമും പിന്നീട് തിരിച്ചടിച്ചതിനാൽ ഇത് ഒപ്പത്തിനോപ്പമുള്ള പോരാട്ടമായിമാറി.
രണ്ടാം റൗണ്ടിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നിഖാത്, ഏകപക്ഷീയമായ പോരാട്ടത്തിലൂടെ (5-0) ഫൈനൽ വിജയിക്കുകയും തുടർച്ചയായ രണ്ടാം വർഷവും സ്വർണം സ്വന്തമാക്കുകയും ചെയ്തു.മേരി കോമിന് ശേഷം ഐബിഎ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി നിഖത് മാറി.
ലണ്ടനിൽ നടന്ന ഒളിമ്പിക്‌സ് വെങ്കലം നേടിയ മേരി പിന്നീട് ആറു ലോക ചാമ്പ്യൻഷിപ്പുകളില്‍ സ്വർണം നേടി ചരിത്രം രചിച്ചിരുന്നു.സ്വന്തം തട്ടകത്തിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്.ശനിയാഴ്ച നിതു ഗംഗാസും (48 കി.ഗ്രാം) സവീതി ബൂറയും (81 കി.ഗ്രാം) അതത് ഭാരോദ്വഹനത്തിൽ സ്വർണം നേടി.