/kalakaumudi/media/post_banners/df8ac170f8e680176af38b57681385d3d4bb785d5339007961c63dd888bea1be.jpg)
ഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ രാജ്യത്തിന്റ കായിക രംഗത്തെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഷ്യന്‍ ഗെയിംസിലും പാരാ ഏഷ്യന്‍ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡല്‍ എണ്ണമാണ് രാജ്യത്തിന് ലഭിച്ചത്. 2023ല്‍ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സണിനെതിരെ പ്രഗ്‌നാനന്ദ ശക്തമായ പോരാട്ടം നടത്തിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു.
2010ല്‍ 20ല്‍ താഴെ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയ്ക്ക് 80ലധികം ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചെസ്സിന് 2023 മികച്ച വര്‍ഷമാണ്. പ്രഗ്‌നാനന്ദ അതിന്റെ മുന്‍നിരയിലെ പോരാളിയാണെന്നും പ്രഗ്‌നാനന്ദയുടെ കഠിനാദ്ധ്വാനത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും കേന്ദ്ര ധനമന്ത്രി പറഞ്ഞു.