ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

By Lekshmi.06 05 2023

imran-azhar

 

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായ നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍.റാണയുടെ ഭാര്യ സാചി മാര്‍വ കാറില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്തുടരുകയും കാറിലിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

 

 

 

 

സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.ജോലി കഴിഞ്ഞ് ഡല്‍ഹിയിലെ കിര്‍തി നഗറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ സാചിയുടെ പിന്നാലെ എത്തിയത്.

 

 

 

 

ഈ സംഭവം സാച്ചി ഫോണില്‍ പകര്‍ത്തി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.അതിനിടെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ നടപടി സ്വീകരിക്കാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ലായെന്ന് സാച്ചി ആരോപിച്ചു.

 

OTHER SECTIONS