വെസ്റ്റിന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തിലും കോഹ്ലി കളിച്ചേക്കില്ല: സഞ്ജുവിന് സാധ്യത

ഏഷ്യാകപ്പ്,ലോകകപ്പ് എന്നിവ മുന്നില്‍ നില്‍ക്കെ സെലക്ടര്‍മാരുടെ ഗുഡ്ബുക്കില്‍ കയറാന്‍ അവസാന അവസരമാകും സഞ്ജുവിനിത്.

author-image
Greeshma Rakesh
New Update
വെസ്റ്റിന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തിലും കോഹ്ലി കളിച്ചേക്കില്ല: സഞ്ജുവിന് സാധ്യത

ട്രിനിഡാഡ് : വെസ്റ്റിന്‍ഡീസിന് എതിരായനിര്‍ണ്ണായക മൂന്നാം ഏകദിനത്തിലും സൂപ്പര്‍താരം വിരാട് കോഹ്ലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. മൂന്നാം ഏകദിനം നടക്കുന്ന ട്രിനിഡാഡിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം കോഹ്ലി യാത്ര തിരിച്ചിട്ടില്ല.ടി 20 ടീമിലും കോഹ്ലി ഇല്ലാത്തതിനാല്‍ അദ്ദേഹം ആദ്യ രണ്ടു ഏകദിനങ്ങള്‍ നടന്ന ബാര്‍ബഡോസില്‍ നിന്നു തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഇതോടെ മലയാളി താരം സഞ്ജു സാംസണ് മൂന്നാം ഏകദിനത്തിലും അവസരം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഏകദിനത്തില്‍ കളത്തില്‍ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. 19 പന്തില്‍ 9 റണ്‍സ് ആണ് സഞ്ജുവിന് നേടാനായത്. ഏഷ്യാകപ്പ്,ലോകകപ്പ് എന്നിവ മുന്നില്‍ നില്‍ക്കെ സെലക്ടര്‍മാരുടെ ഗുഡ്ബുക്കില്‍ കയറാന്‍ അവസാന അവസരമാകും സഞ്ജുവിനിത്.

Virat Kohli Sanju Samson IND vs WI Third ODI