/kalakaumudi/media/post_banners/3f0269001326927fc81f011030f71ae5959599a957d36ceeb7aedbf76cad1e5b.jpg)
സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ പ്രാഥമിക ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിന് വിജയ സാധ്യത കുറവായിരുന്നു. 3 കളികളില്‍ 3 പോയിന്റുമായി ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
6 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് രണ്ടാമതെത്തി. 9 പോയിന്റോടെ ജംഷഡ്പുര്‍ എഫ്‌സി സെമിഫൈനലിനു യോഗ്യത നേടി.
കലിംഗ സ്റ്റേഡിയത്തില്‍ കളിയുടെ 2ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ലീഡിലെത്തി. പാര്‍ഥിപ് ഗൊഗോയിയുടെ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയത്. 68ാം മിനിറ്റില്‍ മുഹമ്മദ് അലി ബെമാമ്മറും ഗോള്‍ നേടിയതോടെ നോര്‍ത്ത് ഈസ്റ്റ് 20നു മുന്നില്‍. രണ്ടു മിനിറ്റിനകം ഒരു ഗോള്‍ തിരിച്ചടിച്ച് ദിമിത്രി ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷ നല്‍കി. എന്നാല്‍ റെഡീം ടിലാങ് (75ാം മിനിറ്റ്), മലയാളി താരം എം.എസ്.ജിതിന്‍ (79) എന്നിവരുടെ ഗോളുകള്‍ നോര്‍ത്ത് ഈസ്റ്റിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചു.