ജോക്കോവിച്ച് തന്നെ! 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം!

By Web Desk.29 01 2023

imran-azhar

 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം.

 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം. കന്നിഗ്രാന്‍ഡ്സ്ലാം വിജയപ്രതീക്ഷയുമായെത്തിയ സിറ്റ്സിപാസ് നിരാശയോടെ മടങ്ങി. സ്‌കോര്‍: 3-6, 6-7(47), 67(57)

 

കരിയറിലെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ജോക്കോവിച്ചിന്റേത്. ഇതോടെ ആകെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.

 

മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ആധിപത്യത്തോടെയാണ് സെര്‍ബിയന്‍ താരം കളിച്ചത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ സിറ്റ്സിപാസിന്റെ സര്‍വ്വ് ബ്രേക്ക് ചെയ്ത് ജോക്കോവിച്ച് മുന്നേറി. ആദ്യ സെറ്റ് 3-6 നാണ് ജോക്കോ സ്വന്തമാക്കിയത്.

 

എന്നാല്‍ രണ്ടാം സെറ്റില്‍ സിറ്റ്സിപാസ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ജോക്കോവിച്ചിനെ സര്‍വ് ബ്രേക്ക് ചെയ്യാന്‍ അനുവദിക്കാതെ കരുതലോടെയാണ് താരം കളിച്ചത്. രണ്ടാം സെറ്റ് 6-6 എന്ന നിലയിലായതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. എന്നാല്‍ ടൈബ്രേക്കറില്‍ സിറ്റ്സിപാസിന് പിഴച്ചു. 7-4 ന് ടൈബ്രേക്കര്‍ സ്വന്തമാക്കിക്കൊണ്ട് രണ്ടാം സെറ്റും ജോക്കോവിച്ച് സ്വന്തമാക്കി.

 

മൂന്നാം സെറ്റിലും കടുത്ത പോരാട്ടത്തിനാണ് മെല്‍ബണിലെ റോഡ് ലാവര്‍ അറീന സാക്ഷ്യം വഹിച്ചത്.

 

 

OTHER SECTIONS