/kalakaumudi/media/post_banners/ef7625699bfe01a79ac7ac6675fd0a69dec4127574df1da327ec01d6f85e845d.jpg)
കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് 15 അംഗ ടീമില്‍ ഇടംനേടാനായില്ല.സിലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ശ്രീലങ്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം പരുക്കുമാറി തിരിച്ചെത്തുന്ന കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുമ്ര എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റന്‍. യുസ്‌വേന്ദ്ര ചെഹല്‍, തിലക് വര്‍മ എന്നിവരും ലോകകപ്പ് ടീമില്‍ ഇല്ല. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും പരുക്കുമാറിയെത്തുന്ന ശ്രേയസ് അയ്യരും ലോകകപ്പ് കളിക്കും. നാല് പേസര്‍മാരാണു ടീമിലുള്ളത്.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.