By Web Desk.18 09 2023
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. കെ എല്‍ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്യും.
റുതുരാജ് ഗെയ്ക്വാദ് അടക്കമുള്ള താരങ്ങള്‍ ടീമിലിടം പിടിച്ചു. ശ്രേയസ് അയ്യര്‍ക്കും സൂര്യകുമാര്‍ യാദവിനും ടീമില്‍ സ്ഥാനം ലഭിച്ചു. എന്നാല്‍, മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചില്ല.
തിലക് വര്‍മ്മ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേലിനെയും മൂന്നാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് മുന്‍പുള്ള അവസാന ഏകദിന ടൂര്‍ണമെന്റെന്ന നിലയില്‍ ഇരുടീമുകള്‍ക്കും ഈ പരമ്പര വളരെ നിര്‍ണായകമാണ്.
ഈ മാസം 22നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. 24, 27 തീയ്യതികളിലാണ് മറ്റു മത്സരങ്ങള്‍. മൊഹാലി, ഇന്‍ഡോര്‍, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിലാണ് ഏകദിന പോരാട്ടങ്ങള്‍ നടക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ്മ, പ്രസീദ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍
മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ , ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍