By Web Desk.24 09 2023
ഇന്‍ഡോര്‍: ഓസീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 99 റണ്‍സിന്റെ ജയത്തോടെ രണ്ടാം ഏകദിനവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
400 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മഴമൂലം 33-ഓവറില്‍ 317 ആയി ചുരുക്കി. 28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് പുറത്തായി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്മായത്.
ഓപ്പണര്‍ മാത്യു ഷോര്‍ട്ടും(9) സ്റ്റീവ് സ്മിത്ത്(0) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ഡേവിഡ് വാര്‍ണര്‍-മാര്‍നസ് ലബുഷെയ്ന്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കി. മഴ വന്നതോടെ വിജയലക്ഷ്യം 33 ഓവറില്‍ 217 ആയി ചുരുക്കി. പിന്നാലെ ലബുഷെയ്ന്‍(27), ഡേവിഡ് വാര്‍ണര്‍(53),ജോഷ് ഇംഗ്ലിസ്(6) എന്നിവര്‍ മടങ്ങി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101-റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്.
അലക്സ് കാരി(14), കാമറൂണ്‍ ഗ്രീന്‍(19) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍ പിന്നീടിറങ്ങിയ സീന്‍ അബോട്ട് വെടിക്കെട്ടുമായി കളം നിറഞ്ഞു. 140-8 എന്ന നിലയില്‍ നിന്ന് ഹേസല്‍വുഡുമൊത്ത് അബോട്ട് ടീം സ്‌കോര്‍ 200-കടത്തി. എന്നാല്‍ ഹേസല്‍വുഡിന്(23) പിന്നാലെ സീന്‍ അബോട്ടിനേയും(54) പുറത്താക്കി.
നേരത്തെ ശുഭ്മന്‍ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറിയുടെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി.
ശ്രേയസ് അയ്യര്‍ 90 പന്തില്‍ നിന്ന് 105 റണ്‍സ് സ്വന്തമാക്കി. ശുഭ്മന്‍ ഗില്‍ 97 പന്തില്‍ നിന്ന് 104 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും ( 38 പന്തില്‍ 52), സൂര്യകുമാര്‍ യാദവിന്റേയും (37 പന്തില്‍ 72) അര്‍ധ സെഞ്ചറികളും ചേര്‍ന്ന് ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് സ്വന്തമാക്കിയത്.
അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചു. 37 പന്തുകളില്‍ നിന്ന് ആറ് സിക്‌സറുകള്‍ അടക്കം 72 റണ്‍സാണു താരം നേടിയത്.
രവീന്ദ്ര ജഡേജ (ഒന്‍പതു പന്തില്‍ 13) പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറുകളില്‍നിന്ന് 103 റണ്‍സാണ് ഗ്രീന്‍ വഴങ്ങിയത്.