/kalakaumudi/media/post_banners/9f0819e6e0706f30c7012c9a4789fcc68c9ee2a7856adc40b02c28897f19b796.jpg)
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സ് വിജയ ലക്ഷ്യം 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഓപ്പണര്‍ സായ് സുദര്‍ശന്‍ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചറി നേടി. 43 പന്തുകളില്‍ 55 റണ്‍സെടുത്ത താരം താരം പുറത്താകാതെ നിന്നു.
ശ്രേയസ് അയ്യരും അര്‍ധ സെഞ്ചറി നേടി. താരം 45 പന്തുകളില്‍ 52 റണ്‍സെടുത്തു. ഋതുരാജ് ഗെയ്ക്വാദിനു തിളങ്ങാനായില്ല. ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സെടുത്തു പുറത്തായിരുന്നു. 49 പന്തുകളില്‍ 33 റണ്‍സെടുത്ത ആന്‍ഡിലെ പെഹ്‌ലുക്വായോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
അര്‍ഷ്ദീപ് സിങ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന്‍ നാലും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.