
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ (ഐസിസി) 3 സ്ഥിരാംഗങ്ങള്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയ് ഷാ പറഞ്ഞു. തീയതിയുടെയും സമയത്തിന്റെയും കാര്യത്തിലാണ് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ടീമിന്റെ അടുത്തടുത്ത 2 മത്സരങ്ങള്‍ തമ്മില്‍ 6 ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ അത് നാലോ അഞ്ചോ ആയി ചുരുക്കാന്‍ ആലോചിക്കുന്നുണ്ട്.
മത്സരങ്ങള്‍ തമ്മില്‍ 2 ദിവസത്തെ ഇടവേള മാത്രമാണെങ്കില്‍ യാത്രാ സൗകര്യം കണക്കിലെടുത്ത് അതും പുനര്‍നിര്‍ണയിക്കേണ്ടിവരും. വരുംദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുമെന്നും ജയ് ഷാ പറഞ്ഞു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ്.