തിരുവനന്തപുരത്തെ ഇന്ത്യയുടെ വാംഅപ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ബുധനാഴ്ച മുതല്‍

https://tickets.cricketworldcup.com. എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.

author-image
Greeshma Rakesh
New Update
തിരുവനന്തപുരത്തെ ഇന്ത്യയുടെ വാംഅപ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ബുധനാഴ്ച മുതല്‍

 

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ബുധനാഴ്ച ആരംഭിക്കും. ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയിലെ ഇന്ത്യ- ഇംഗ്ലണ്ട് ടിക്കറ്റ് വില്‍പനയും ബുധനാഴ്ച തന്നെയാണ് അരംഭിക്കുന്നത്.

സെപ്റ്റംബര്‍ 30നാണ് ഈ മത്സരം. https://tickets.cricketworldcup.com. എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.ഇന്ത്യ വേദിയാവുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ പ്രധാന മത്സരങ്ങള്‍ക്കുള്ള ഫിക്‌സച്ചറില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് സന്നാഹ മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്.

സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് തിരുവനന്തപുരത്തെ ആദ്യ വാംഅപ് മത്സരം. സെപ്റ്റംബര്‍ 30ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടുന്ന മത്സരമുണ്ട്. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടമായിരിക്കും ഇവിടെ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരം. തൊട്ടടുത്ത ദിവസം മൂന്നാം തിയതി ടീം ഇന്ത്യ, നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടുന്നതോടെ തലസ്ഥാനത്തെ വാംഅപ് മത്സരങ്ങള്‍ അവസാനിക്കും.

 

വാംഅപ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ ഇങ്ങനെയാണ്. സെപ്റ്റംബര്‍ 29- ബംഗ്ലാദേശ്- ശ്രീലങ്ക(ഗുവാഹത്തി), സെപ്റ്റംബര്‍ 29- ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍(ഹൈദരാബാദ്), സെപ്റ്റംബര്‍ 30- ഇന്ത്യ- ഇംഗ്ലണ്ട്(ഗുവാഹത്തി), ഒക്ടോബര്‍ 2- ഇംഗ്ലണ്ട്- ബംഗ്ലാദേശ്(ഗുവാഹത്തി), ഒക്ടോബര്‍ 3- അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക(ഗുവാഹത്തി). ഒക്ടോബര്‍ 3- പാകിസ്ഥാന്‍- ഓസ്‌ട്രേലിയ(ഹൈദരാബാദ്). 50 ഓവര്‍ ഫോര്‍മാറ്റിലുള്ള എല്ലാ പരിശീലന മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക. കളികള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ആരംഭിക്കുക. 15 അംഗ സ്‌ക്വാഡിലെ എല്ലാ താരങ്ങളേയും വാംഅപ് മത്സരത്തിന് ഇറക്കാം.

 

India Vs Netherlands ODI World Cup 2023 Greenfield International Stadium