ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് ഹെയ്ഡന്‍

By Web Desk.27 08 2023

imran-azhar

 

 


മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടു. എന്നാല്‍, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചെഹലും ഹെയ്ഡന്റെ ടീമില്‍ നിന്ന് പുറത്തായി!

 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ ടീമിലുണ്ട്. ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഹെയ്ഡന്റെ ടീമിലെ സ്പിന്നര്‍മാര്‍.

 

തിലക് വര്‍മ ടീമില്‍ ഇടംനേടിയില്ല. പരുക്കുമാറി തിരിച്ചെത്തുന്ന സീനിയര്‍ താരം കെ.എല്‍. രാഹുല്‍ ടീമിലുണ്ട്. സഞ്ജുവിനു പുറമേ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മാത്യു ഹെയ്ഡന്റെ ടീമിലുണ്ട്.

 

മാത്യു ഹെയ്ഡന്‍ പ്രവചിച്ച ലോകകപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര, വിരാട് കോലി, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍.

 

 

OTHER SECTIONS