/kalakaumudi/media/post_banners/6c6589cef7ba44e7309df1ad704ee6b23a5fff150fefe8829aede521604bc07e.jpg)
ബുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പാദത്തിലെ മത്സരത്തില്‍ ഒഡിഷയ്ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ മുന്നേറ്റ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ പരാജയപ്പെട്ടത്. ജയിച്ചാല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ട്ടപെട്ടത്.
നിഹാലിന്റെ അസ്സിസ്റ്റില്‍ ഡിമിട്രിയോസ് ഡയമന്റകോസ് ആണ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഒഡീഷയ്ക്കു വേണ്ടി റോയ് കൃഷ്ണ ഇരട്ട ഗോള്‍ നേടി ബ്ലാസ്റ്റേഴ്‌സിനെതിരെ ആഞ്ഞടിച്ചു. ഒഡിഷ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.