'ദു:ഖത്തില്‍ പങ്കുചേരുന്നു'; ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് വിരാട് കോലി

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ട്വിറ്ററിലൂടെയാണ് വിരാട് കോലി അനുശോചിച്ചത്.

author-image
Priya
New Update
'ദു:ഖത്തില്‍ പങ്കുചേരുന്നു'; ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് വിരാട് കോലി

ലണ്ടന്‍: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ട്വിറ്ററിലൂടെയാണ് വിരാട് കോലി അനുശോചിച്ചത്.

ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും കോലി പറഞ്ഞു.

പരിക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ഇന്നലെ വൈകുന്നേരം 6.55 നാണ് 12841 ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരില്‍ നിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറില്‍ എത്തിയപ്പോള്‍ പാളംതെറ്റി മറിഞ്ഞത്.

12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡല്‍ എക്‌സ്പ്രസിലേക്ക് ബംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.അപകടത്തില്‍ 280 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ 238 പേര്‍ മരിച്ചെന്നാണ് റെയില്‍വേ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

 

അതേസമയം, വിരാട് കോലിയുടെ അനുശോചന ട്വീറ്റിന് താഴെ ആരാധകര്‍ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഒന്നും പറയാത്തതിനെക്കുറിച്ചും വിമര്‍ശിക്കുന്നുണ്ട്.

Virat Kohli odisha train accident