
ലണ്ടന്‍: വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ കടന്ന് ഒന്‍സ് ജാബര്‍. നിലവിലെ ചാംപ്യന്‍ എലീന റിബകീനയെ വീഴ്ത്തി തുനീസിയന്‍ താരം ജാബര്‍ സെമിഫൈനല്‍ കടന്നത്. കഴിഞ്ഞ വര്‍ഷം ജാബറിനെ ഫൈനലില്‍ തോല്‍പിച്ചാണ് കസഖ്‌സ്ഥാന്‍ താരം റിബകീന കിരീടമുയര്‍ത്തിയത്.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ കൈവിട്ടെങ്കിലും ശക്തമായി തിരിച്ചു വന്ന ജാബര്‍ പിന്നീടുള്ള 2 സെറ്റുകളും അനായാസം സ്വന്തമാക്കി. സെമിയില്‍ ബെലാറൂസിന്റെ 2ാം സീഡ് അരീന സബലേങ്കയാണ് ജാബറിന്റെ എതിരാളി. അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെയാണ് സബലേങ്ക ക്വാര്‍ട്ടറില്‍ മറികടന്നത്.
പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ 2ാം സീഡ് നൊവാക് ജോക്കോവിച്ച് 8ാം സീഡ് യാനിക് സിന്നറെയും ഒന്നാം സീഡ് കാര്‍ലോസ് അല്‍കാരസ് 3ാം സീഡ് ഡാനില്‍ മെദ്വദെവിനെയും നേരിടും. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡനും സെമിയിലെത്തി. ഡച്ച് സഖ്യമായ ടാലന്‍ ഗ്രീക്‌സ്‌പോര്‍ ബാര്‍ട്ട് സ്റ്റീവന്‍സ് എന്നിവരെയാണ് ഇരുവരും വീഴ്ത്തിയത്.