കാനഡ ഓപ്പണ്‍; സിന്ധുവും ലക്ഷ്യ സെനും ക്വാര്‍ട്ടര്‍ ഫൈനലില്‍

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെനും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറിലെ എതിരാളിയായ ജപ്പാന്‍ താരം നാറ്റ്‌സുകി നിഡെയ്‌റ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് സിന്ധു മുന്നേറ്റം നടത്തിയത്.

author-image
Priya
New Update
കാനഡ ഓപ്പണ്‍; സിന്ധുവും ലക്ഷ്യ സെനും ക്വാര്‍ട്ടര്‍ ഫൈനലില്‍

കാല്‍ഗരി: കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെനും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറിലെ എതിരാളിയായ ജപ്പാന്‍ താരം നാറ്റ്‌സുകി നിഡെയ്‌റ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് സിന്ധു മുന്നേറ്റം നടത്തിയത്.

പുരുഷ സിംഗിള്‍സില്‍ ബ്രസീല്‍താരം വൈഗോര്‍ കോയിലോ ഡി ഒലിവേരയെ 21-15,21-11 ന് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ പ്രവേശനം നേടിയത്. 31 മിനിറ്റില്‍ തന്നെ മത്സരം അവസാനിപ്പിക്കാന്‍ ലക്ഷ്യയ്ക്ക് കഴിഞ്ഞു.

 

ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ഇന്തൊനീഷ്യ മാസ്റ്റേഴ്‌സ് ചാംപ്യനായ ചൈനീസ് താരം ഗാവോ ഫാങ് ജിയെയും ലക്ഷ്യ സെന്‍ ബല്‍ജിയത്തിന്റെ യൂലിയന്‍ കരാഗിയെയും നേരിടും.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ കൃഷ്ണപ്രസാദ് ഗരാഗ, വിഷ്ണുവര്‍ധന്‍ പഞ്ചല സഖ്യം പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.

p v sindhu lakshya sen canada open