സീസണില്‍ ആദ്യ റൗണ്ടില്‍ മൂന്നാം തവണയും പുറത്തായി സിന്ധു

ബര്‍മിംഗ്ഹാമില്‍ ചൈനയുടെ ഷാങ് യി മാനോട് നേരിട്ടുള്ള മത്സരങ്ങള്‍ക്ക് തോറ്റ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി പി വി സിന്ധു.

author-image
Priya
New Update
സീസണില്‍ ആദ്യ റൗണ്ടില്‍ മൂന്നാം തവണയും പുറത്തായി  സിന്ധു

ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ ചൈനയുടെ ഷാങ് യി മാനോട് നേരിട്ടുള്ള മത്സരങ്ങള്‍ക്ക് തോറ്റ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി പി വി സിന്ധു.

രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ലോക ഒമ്പതാം നമ്പര്‍ താരം സിന്ധു വനിതാ സിംഗിള്‍സില്‍ 17-21, 11-21 എന്ന സ്‌കോറിനാണ്  പരാജയപ്പെട്ടത്.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ആദ്യ റൗണ്ട് മത്സരത്തില്‍ സിന്ധു പരാജയപ്പെടുന്നത്. ജനുവരിയില്‍ മലേഷ്യ ഓപ്പണില്‍ കരോലിന മാരിനോട് തോല്‍വി വഴങ്ങിയിരുന്നു.അതേ മാസം തന്നെ താരം ഇന്ത്യന്‍ ഓപ്പണില്‍ നിന്ന് പുറത്തായിരുന്നു.

നേരത്തെ ഡബിള്‍സ് ജോഡിയായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് പുല്ലേല സഖ്യം ഏഴാം സീഡായ തായ്ലന്‍ഡിന്റെ ജോങ്കോള്‍ഫാന്‍ കിത്തിതരകുല്‍-രവിന്ദ പ്രജോങ്ജായി സഖ്യത്തെ 21-18, 21-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു.

p v sindhu badminton