ഫിറ്റ്നസും വര്‍ധിപ്പിക്കും; പാക് താരങ്ങള്‍ സൈനികര്‍ക്കൊപ്പം

ടി20 ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി പാകിസ്താന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസും ശക്തിയും വര്‍ധിപ്പിക്കാനായി സൈനികര്‍ക്കൊപ്പം പരിശീലിക്കാന്‍ നിര്‍ദേശം.

author-image
Athira
New Update
ഫിറ്റ്നസും വര്‍ധിപ്പിക്കും; പാക് താരങ്ങള്‍ സൈനികര്‍ക്കൊപ്പം

 

ഇസ്ലാമാബാദ്: ടി20 ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി പാകിസ്താന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസും ശക്തിയും വര്‍ധിപ്പിക്കാനായി സൈനികര്‍ക്കൊപ്പം പരിശീലിക്കാന്‍ നിര്‍ദേശം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയാണ് താരങ്ങള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൈനികര്‍ക്കൊപ്പം പരിശീലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച ഇസ്ലാമാബാദിലെ ഹോട്ടലില്‍ പാക് ക്രിക്കറ്റര്‍മാരില്‍ കുറച്ചുപേര്‍ ഉള്‍പ്പെട്ട വേദിയിലാണ് മൊഹ്സിന്‍ നഖ്വിയുടെ പ്രഖ്യാപനം.

നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് കഴിയുന്ന മുറയ്ക്കായിരിക്കും പരിശീലന ക്യാമ്പ്. മാര്‍ച്ച് 18-നാണ് പി.എസ്.എല്‍. അവസാനിക്കുക. സൈനികര്‍ക്കൊപ്പം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 8 വരെയാണ് പരിശീലന കാലാവധി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താന്‍ താരങ്ങള്‍ മിസ്ബാഹുല്‍ ഹഖിന്റെ നായകത്വത്തിന് കീഴില്‍ സൈനികര്‍ക്കൊപ്പം ട്രെയിനിങ് നടത്തിയിരുന്നു.

 

 

sports updates sports news Latest News