ബാറ്റില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചു, പാകിസ്ഥാന്‍ താരത്തിന് പിഴ: റിപ്പോര്‍ട്ട്

ഞായറാഴ്ച ദേശീയ സ്റ്റേഡിയത്തില്‍ അസമിന്റെ കറാച്ചി വൈറ്റ്സും ലാഹോര്‍ ബ്ലൂസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

author-image
Greeshma Rakesh
New Update
ബാറ്റില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചു, പാകിസ്ഥാന്‍ താരത്തിന്  പിഴ: റിപ്പോര്‍ട്ട്

കറാച്ചി: കറാച്ചിയില്‍ നടന്ന ദേശീയ ടി20 കപ്പ് മത്സരത്തിനിടെ ബാറ്റില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചതിന് പാകിസ്ഥാന്‍ ബാറ്റര്‍ക്ക് പിഴ. വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചട്ടങ്ങള്‍ ലംഘിച്ചതിന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ അസം ഖാനാണ് പിസിബിയുടെ പിഴ. മാച്ച് ഫീയുടെ 50% -മാണ് പിഴ.

അസം തന്റെ ബാറ്റില്‍ പലസ്തീന്റെ പതാക പ്രദര്‍ശിപ്പിച്ചുവെന്ന് പാകിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ദേശീയ സ്റ്റേഡിയത്തില്‍ അസമിന്റെ കറാച്ചി വൈറ്റ്സും ലാഹോര്‍ ബ്ലൂസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

അതെസമയം ബാറ്റില്‍ അംഗീകൃതമല്ലാത്ത ലോഗോ (പാലസ്തീന്റെ പതാക) പ്രദര്‍ശിപ്പിക്കരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും, അത് ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അസം ഇതേ സ്റ്റിക്കര്‍ ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഞായറാഴ്ചത്തെ മത്സരത്തിന് മുമ്പ് അധികൃതര്‍ അറിയിക്കുകയോ മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഐസിസിയുടെ ചട്ടപ്രകാരം കളിക്കാര്‍ രാഷ്ട്രീയവും , മതപരവും, വംശീയവുമായ പ്രവര്‍ത്തനങ്ങളോ കാരണങ്ങളോ വഹിക്കുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ല.

നിലവില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം.ഈ ആഴ്ച അവസാനം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പിസിബി റാവല്‍പിണ്ടിയില്‍ ടീമിന് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

pakistan cricket board azam khan palestine flag