അനിശ്ചിതത്വം മാറി; വീസ ലഭിച്ചു, പാക് ടീം ഇന്ത്യയിലേക്ക്

By Web Desk.26 09 2023

imran-azhar

 


ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരുന്നതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വീസ ലഭിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വീസ ലഭിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് സ്ഥിരീകരിച്ചത്.

 

കളിക്കാരുടെ പാസ്‌പോര്‍ട്ട് വാങ്ങാന്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഇന്ത്യയ്ക്കൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒന്‍പതു ടീമുകളില്‍ പാക്കിസ്ഥാന്‍ ടീമിനു മാത്രം വീസ ലഭിച്ചിരുന്നില്ല. വീസ ലഭിക്കുന്നതില്‍ കാലതാമസത്തെ വന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ദുബായ് യാത്ര റദ്ദാക്കിയിരുന്നു.

 

ഈ മാസം. 29ന് ന്യൂസീലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിനു മുന്‍പ് ദുബായിലേക്ക് പോകാനും അവിടെ രണ്ടു ദിവസം തങ്ങാനുമായിരുന്നു ടീമിന്റെ പദ്ധതി. എന്നാല്‍ ഇന്ത്യന്‍ വീസ വൈകുന്നതിനാല്‍ കറാച്ചിയില്‍നിന്നു നേരിട്ട് ഹൈദരാബാദിലേക്ക് തന്നെ വരാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

 

2012-13 ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരുന്നത്. 201213 ലാണ് പാക്കിസ്ഥാനും ഇന്ത്യയും അവസാനം ദ്വിരാഷ്ട്ര പരമ്പര കളിച്ചതും.

 

 

OTHER SECTIONS