നേപ്പാളിനെ ചുരുട്ടിക്കൂട്ടി വമ്പന്മാര്‍; പാകിസ്ഥാന് അനായാസ ജയം

ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ 238 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നോട്ടുവെച്ച 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ ഓള്‍ഔട്ടായി.

author-image
Web Desk
New Update
നേപ്പാളിനെ ചുരുട്ടിക്കൂട്ടി വമ്പന്മാര്‍; പാകിസ്ഥാന് അനായാസ ജയം

മുള്‍ട്ടാന്‍: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ 238 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നോട്ടുവെച്ച 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ ഓള്‍ഔട്ടായി.

നേപ്പാള്‍ മുന്‍നിരയെ പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും നസീം ഷായും തകര്‍ത്തു. മറ്റൊരു പേസര്‍ ഹാരിസ് റൗഫ് മധ്യനിരയും സ്പിന്നര്‍ ഷദാബ് ഖാന്‍ വാലറ്റവും എറിഞ്ഞിട്ടു. ഷദാബ് 6.4 ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പേസിന് മുന്നില്‍ കുടുങ്ങിയ നേപ്പാളിന് 14 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. കുശാല്‍ ഭര്‍ട്ടേല്‍(8), രോഹിത് പൗഡെല്‍(0) എന്നിവരെ ആദ്യ ഓവറില്‍ ഷഹീന്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.

പിന്നാലെ ആസിഫ് ഷെയ്ഖിനെ(5) നസീം ഷാ മടക്കി. ആരിഫ് ഷെയ്ഖ്(26), സോംപാല്‍ കാമി(28) എന്നിവര്‍ മാത്രമാണ് നേപ്പാളിനായി പൊരുതാന്‍ ശ്രമിച്ചത്. ഇരുവരേയും അതിവേഗക്കാരന്‍ ഹാരിസ് റൗഫ് പറഞ്ഞയച്ചതോടെ നേപ്പാള്‍ തകര്‍ന്നു.

ഗുല്‍സാന്‍ ജാ(13), ദീപേന്ദ്ര സിംഗ്(3), സന്ദീപ് ലമിച്ചാനെ(0) കുശാല്‍ മല്ല(6), ലലിത് രാജ്ബന്‍ഷി(0) കരണ്‍ കെ സി(7*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്‌കോര്‍. ഗുല്‍സാന്‍, മല്ല, ലമിച്ചാനെ, ലലിത് എന്നിവരെ പുറത്താക്കിയാണ് ഷദാബ് ഖാന്‍ നാല് വിക്കറ്റ് തികച്ചത്. ദീപേന്ദ്രയുടെ വിക്കറ്റ് മുഹമ്മദ് നവാസിനായിരുന്നു.

 

cricket pakistan nepal asia cup cricket