/kalakaumudi/media/post_banners/2c3a909094e3207dac646224045de4be86a0ee455ecebe74a34ded5c143eed48.jpg)
കൊൽക്കത്ത: 2023 ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ചാണ് മത്സരം.പാക്കിസ്ഥാനും ബംഗ്ലാദേശും തുല്യമായി പൊരുത്തപ്പെടുന്ന ടീമുകളാണ്.
ബാറ്റിംഗിൽ പാക്കിസ്ഥാന് നേരിയ മുൻതൂക്കമുണ്ടെങ്കിലും ബൗളിങ്ങിൽ ബംഗ്ലാദേശിനാണ് മുൻതൂക്കമുണ്ട്. മത്സരം വാശിയേറിയതും ആവേശകരവുമായ മത്സരമാകാനാണ് സാധ്യത.
പാകിസ്ഥാന്‍ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്, ഇമാം ഉള്‍ ഹഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ പുറത്തായി. ഫഖര്‍ സല്‍മാന്‍, അഗ സല്‍മാന്‍, ഉസാമ മിര്‍ എന്നിവര്‍ ടീമിലെത്തി. ബംഗ്ലാദേശ് ടീമിൽ മാറ്റങ്ങളൊന്നുമില്ല.
പാകിസ്ഥാൻ സ്ക്വാഡ്: അബ്ദുള്ള ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം , മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഘ സൽമാൻ, ഷഹീൻ അഫ്രീദി, ഉസാമ മിർ, മുഹമ്മദ് വസീം, ഹാരിസ് റൗഫ്
ബംഗ്ലാദേശ് സ്ക്വാഡ്: ലിറ്റൺ ദാസ്, തൻസിദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള, തൗഹിദ് ഹൃദയ്, മെഹിദി ഹസൻ, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം