/kalakaumudi/media/post_banners/506cd4e0d8c5864dc10c664140606c800d0c2dcea67975d62e61dd5dd4f78b50.jpg)
ന്യൂസിലൻഡും, ഓസ്‌ട്രേലിയയുമായുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപെട്ടെങ്കിലും, വെള്ളിയാഴ്ച രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ മുൻ ചാമ്പ്യന്മാരെ തളച്ച നെതെർലാൻഡിനോട് പാകിസ്ഥന് തികച്ചും വ്യത്യസ്‍തമായ സമീപനമായിരിക്കും.
പാകിസ്ഥാന്റെ ബാബർ അസം ടീമിനെ മുന്നിൽ നിന്ന് നയിക്കും. രണ്ട് സന്നാഹ മത്സരങ്ങളും പാകിസ്ഥാൻ ഇതേ വേദിയിലാണ് കളിച്ചത്.ന്യൂസിലന്റിനെതിരെ വിക്കറ്റ് കീപ്പറും ബാറ്ററുമായ മുഹമ്മദ് റിസ്‌വാൻ സെഞ്ച്വറി നേടിയിരുന്നു. ബാബർ ഒന്നുകൂടെ തന്റെ കഴിവിനെ കാണികൾക്ക് മുന്നിൽ തെളിയിച്ചു.
കഴിഞ്ഞ കളികളിൽ പാകിസ്ഥാൻ ബൗളേഴ്‌സ് കാണികളെ നിരാശപ്പെടുത്തി. പക്ഷെ വർത്തനമാകാലത്തെ മാറ്റി നിർത്തിയാൽ അവർ നെതെർലാൻഡ്സിനെതിരെ നല്ല പ്രകടനം കാഴ്ച്ചവയ്ക്കും. പേസ് ആക്രമണം ശക്തി പെടുത്തിയാൽ പാകിസ്ഥന് വിജയ സാധ്യത കൂടുതലാണ്.
മറുവശത്തു നെതെർലൻസിന് സന്നാഹ മത്സരങ്ങൾ ഒന്നും കളിക്കാൻ സാധിച്ചട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് നല്ല രീതിയിൽ മാച്ച് പ്രാക്ടിസിന്റെ കുറവുണ്ട്. ലോകകപ്പിലേക്കുള്ള അഞ്ചാം വരവിൽ ക്യാപ്റ്റനും ഹാർഡ് ഹീറ്റിങ് ബാറ്ററുമായ സ്കോട്ട് എഡ്‌വേർഡിന് പുതിയ ഒരു അധ്യായം കുറിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ഡച്ചുകാർക്ക് വിജയകരമായ തുടക്കം ഉറപ്പാക്കാൻ കഴിയണമെങ്കിൽ എഡ്വേർഡ്സ്, ലോഗൻ വാൻ ബീക്ക്, പോൾ വാൻ മീകരൻ, ബാസ് ഡി ലീഡെ തുടങ്ങിയ കളിക്കാരെ വളരെയധികം ആശ്രയിക്കേണ്ടിയിരിക്കുന്നു.
വെള്ളിയാഴ്ച രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പാകിസ്ഥാൻ നെതെർലാൻഡിനോട് ഏറ്റുമുട്ടും കളി 2 മണിക്ക് ആരംഭിക്കും.