പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തി.... 7 വര്‍ഷത്തിന് ശേഷം

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തി. 7 വര്‍ഷത്തിനു ശേഷമാണ് പാക്ക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്.

author-image
Web Desk
New Update
പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തി.... 7 വര്‍ഷത്തിന് ശേഷം

ഹൈദരാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തി. 7 വര്‍ഷത്തിനു ശേഷമാണ് പാക്ക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. 2016 ട്വന്റി20 ലോകകപ്പ് കളിക്കാനാണ് അവസാനമായി പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തിയത്.

നാളെ ന്യൂസീലന്‍ഡിനെതിരെ ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബര്‍ 3ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരവും ഹൈദരാബാദില്‍ തന്നെ നടക്കും. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലാണ് ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.

cricket icc world cup pakistan team