/kalakaumudi/media/post_banners/580abe30aca673b4ba8b6bca55a1f510ff2287be03ec7f27b172ad9bd70e9dd0.jpg)
പാരിസ്: 2024 ല്‍ പാരിസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ റഷ്യന്‍, ബെലാറന്‍സി താരങ്ങള്‍ക്ക് അനുമതി നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി). രാജ്യത്തിന്റെ പതാക, മുദ്ര, ദേശീയഗാനം എന്നിവയില്ലാതെയായിരിക്കും താരങ്ങള്‍ മത്സരിക്കുക. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും താരങ്ങളെ ഐഒസി വിലക്കിയിരുന്നു. എന്നാല്‍ മാനുഷിക അവകാശങ്ങള്‍ പരിഗണിച്ചാണ് താരങ്ങള്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നത്.
എന്നാല്‍ ഐഒസി പ്രഖ്യാപിച്ച കര്‍ശന നിബന്ധനകള്‍ പാലിച്ചുക്കൊണ്ടായിരിക്കും താരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുക. 4,600 കായിക താരങ്ങളാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരിക്കുന്നത്.
റഷ്യയുടെയും ബലാറസിന്റെയും പാസ്‌പോര്‍ട്ടുള്ള യോഗ്യത നേടിയ കായിക താരങ്ങള്‍ക്ക് അംഗീകൃത സ്വതന്ത്ര അത്‌ലീറ്റുകളുടെ കീഴില്‍ മത്സരിക്കാം. അതേസമയം യുദ്ധത്തെ പിന്തുണയ്ക്കുന്ന താരങ്ങള്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല എന്നും ഐഒസി വ്യക്തമാക്കി. റഷ്യ, ബെലാറസ് സൈന്യവുമായോ ദേശീയ സുരക്ഷ ഏജന്‍സിയുമായോ കരാറിലേര്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. അതേസമയം ഇരുരാജ്യങ്ങള്‍ക്കുമെതിരായ ഉപരോധങ്ങള്‍ തുടരുമെന്നും ഐഒസി അറിയിച്ചു.