/kalakaumudi/media/post_banners/53b667fc84d2d31096c942e1fb982d9117c58e1c38a332f9ff29792f1a958a41.jpg)
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ ആയി പാറ്റ് കമ്മിന്‍സ് നയിക്കും. ദക്ഷിണാഫ്രിക്കയുടെ അയ്ഡാന്‍ മാക്രത്തിന് പകരക്കാനായാണ് പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്സിന്റെ നായകനായി തിരഞ്ഞെടുത്തത്.
പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുത്തത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ആണ് കമ്മിന്‍സ്. ഐപിഎല്‍ 2024 ലേലത്തില്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്ക് ആയിരുന്നു സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയത്.
2016ല്‍ ഡേവിഡ് വാര്‍ണറിന് കീഴില്‍ സണ്‍റൈസേഴ്‌സ് ഐപിഎല്‍ ചാമ്പ്യന്മാരായിട്ടുണ്ട്. പിന്നീടുള്ള സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യന്‍ഷിപ്പിലേക്ക് എത്തിയില്ല. എയ്ഡന്‍ മാര്‍ക്രത്തിന് കീഴില്‍ സണ്‍ റൈസേഴ്‌സ് ഐപിഎല്‍ 2023ല്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങള്‍ മാത്രമെ ഹൈദരാബാദിന് ഉണ്ടായിരുന്നുള്ളൂ.